പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള കുട്ടിയെ തടങ്കലിലില്‍ വെച്ച് മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍
അദിനാന്.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പുത്തന്‍ച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അദിനാന് (19) നാണ് അറസ്റ്റിലായത്. മാള പോലീസ് സ്റ്റേഷന് റൗഡിയായ പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (19) എന്നയാള്‍ വാടകക്ക് താമസിക്കുന്ന കോണത്തുകുന്ന് ജനതാ കോര്‍ണറിലെ വാടക വീട്ടിലേക്കാണ് പരാതിക്കാരനായ കുട്ടിയെ വിളിച്ചുവരുത്തിത്. വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് മുഹമ്മദ് ഷാഫിയും ഇയാളുടെ ഭാര്യയായ യുവതിയും, മാള പുത്തന്‍ച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അദിനാന് (19), പഴുവില്‍ ചിറക്കല്‍ സ്വദേശി പരേക്കാട്ടില്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
പ്രതികള്‍ കുട്ടിയുടെ ദേഹത്ത് കയറിയിരുന്ന് മുഖത്തും ഷോള്ഡറിലും കൈയ്യിലും ചെവികളിലും കൈകൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു. കഴുത്തിന് ഞെക്കി പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും, കത്തിയുടെ പിടി ഉപയോഗിച്ച് ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കുകയും കുട്ടിയുടെ 38,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ നിലത്തടിച്ച് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവം പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പാസ്പോര്‍ട്ട് വാങ്ങി വെയ്ക്കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ വിട്ടയച്ചത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ചൈല്‍ഡ് ഫ്രണ്ട്ലി റൂമില്‍ വെച്ച് അസ്സിസ്റ്റന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറോട് പറഞ്ഞ പരാതി പ്രകാരമാണ് കേസെടുത്തത്.
മാള പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള മുഹമ്മദ് ഷാഫി ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്. വിഷ്ണു പ്രസാദ് പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, തൃശ്ശൂര്‍ വെസ്റ്റ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം പോലീസ് സ്റ്റേഷന് പരിധികളിലായ ഒരു വധശ്രമക്കേസിലും മയക്ക് മരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആകെ പത്ത് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എ.കെ. സോജന്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, എഎസ്ഐ പി.ജി. ഗോപകുമാര്‍, എ.എന്‍. ദേവേഷ്, ജോവിന് ജോയ്, സിപിഒമാരായ ഇ.ജി. ജിജില്‍ കുമാര്‍, കെ. ജിതേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു