ചിറക്കപാടം ഫാം വാലി റോഡ് നാടിന് സമര്‍പ്പിച്ചു

മുരിയാട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചിറക്കപാടം ഫാം വാലി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍പ്പിക്കുന്നു.
മുരിയാട്: പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചിറക്കപാടം ഫാം വാലി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണുമായ സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗങ്ങളായ വിദ്യാസാഗര്‍, കെ.വി. വിജീഷ്, ആശാവര്‍ക്കര്‍ സുനിതാ മുരളി, ബാബു കളത്തിങ്കല്‍, അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.