കാട്ടൂർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്- ഷീജ പവിത്രന് പ്രസിഡന്റ്, സി.സി. സന്ദീപ് വൈസ് പ്രസിഡന്റ്
കാട്ടൂര്‍: പഞ്ചായത്ത് പ്രസിഡന്റായി ഷീജ പവിത്രനെയും വൈസ് പ്രസിഡന്റായി സി.സി. സന്ദീപിനെയും തെരഞ്ഞെടുത്തു. ആകെ 14 മെമ്പര്‍മാരുള്ള ഭരണസമിതിയില്‍ 14-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അംബുജ രാജനു ലഭിച്ച നാലു വോട്ടിനെതിരെ ഒമ്പതു വോട്ടുകള്‍ നേടി അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ഷീജ പവിത്രന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം വാര്‍ഡ് മെമ്പര്‍ ധനീഷ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 2005 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുത്ത ഷീജ ഇതു തുടര്‍ച്ചയായി നാലാം തവണയാണ് ജനവിധി തേടി പഞ്ടായത്തംഗം ആകുന്നത്. 2010-15 കാലഘട്ടത്തിലെ ഭരണ സമിതിയില്‍ നാലു വര്‍ഷക്കാലം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കു കടന്നു വന്ന ഷീജ നിലവില്‍ സിപിഐഎം ബ്രാഞ്ച് മെമ്പറും ജനാധിപത്യ മഹിളാ അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി, കാട്ടൂര്‍ വനിത സഹകരണ സംഘം പ്രസിഡന്റ്, ഓട്ടോ തൊഴിലാളി മുകുന്ദപുരം താലൂക്ക് യൂണിയന് സഹകരണ സംഘം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലാം വാര്‍ഡ് അംഗമാണ് ഷീജ പവിത്രന്. 11-ാം വാര്‍ഡ് അംഗമാണ് സി.സി. സന്ദീപ്.
കാറളം പഞ്ചായത്ത്- സീമ പ്രേംരാജ് പ്രസിഡന്റ്, ടി.എസ്. ശശികുമാര്‍ വൈസ് പ്രസിഡന്റ്
കാറളം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സീമ പ്രേംരാജിനെയും വൈസ് പ്രസിഡന്റായി ടി.എസ്. ശശികുമാറിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത സീമ പ്രേംരാജ് ഏഴാം വാര്‍ഡ് അംഗവും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.എസ്. ശശികുമാര്‍ 15-ാം വാര്‍ഡ് അംഗവുമാണ്
വാര്‍ഡ് മാറാതെ നാലാം വട്ടം, കാട്ടൂരില്‍ വീണ്ടും ഷീജ പവിത്രന്
കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഷീജ പവിത്രന് ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് ഷീജ പവിത്രന് പ്രസിഡന്റാകുന്നത്. 2005 മുതല്‍ പഞ്ചായത്തംഗമായ ഷീജ നാലാം വാര്‍ഡ് ലേബര്‍ സെന്ററില്‍ നിന്നു നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് രണ്ടു തവണ ജനറലായപ്പോഴും ജനം ഷീജയെ കൈവിട്ടില്ല. 2010 മുതല്‍ 2015 വരെ പഞ്ചായത്ത് പ്രസിഡന്റായി. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ രണ്ടര വര്‍ഷം ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമായ പവിത്രനാണ് ഭര്‍ത്താവ്. സിഡിഎസ് ചെയര്‍പേഴ്സണായിരുന്ന ഷീജ പവിത്രന് നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗം, ഏരിയ കമ്മിറ്റി സെക്രട്ടറി, മുകുന്ദപുരം ഓട്ടോ സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, കാട്ടൂര്‍ വനിതാ സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ കുടുംബമാണെങ്കിലും വീട്ടില്‍ രാഷ്ട്രീയം ആവശ്യത്തിനു മാത്രമേ സംസാരിക്കാറുള്ളൂവെന്നു ഷീജ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തി വികസിപ്പിക്കുകയും അതിലൂടെ സമഗ്ര വികസനവുമാണ് ലക്ഷ്യമിടുന്നതെന്നു ഷീജ പവിത്രന് പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്കു വീടു നല്‍കാനും കുടിവെള്ളം, കാര്‍ഷികം, ആരോഗ്യം എന്നീ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഷീജ പവിത്രന് പറഞ്ഞു.