ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ നിരാഹാരവുമായി കര്‍ഷകസംഘം നേതാവ്

നടവരമ്പ്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ടി.ജി. ശങ്കരനാരായണന് നിരാഹാരം അനുഷ്ഠിച്ചു. ഷാജഹാന്‍പുരില്‍ നടത്തുന്ന സമരത്തില്‍ 24 മണിക്കൂറാണ് നിരാഹാരം അനുഷ്ഠിച്ചത്. സിപിഎം രാജസ്ഥാന് സ്റ്റേറ്റ് കമ്മിറ്റി അംഗവും സിഐടിയു സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ രാജേശ്വര് വര്‍മ ടി.ജി. ശങ്കരനാരായണനെ രക്തഹാരമണിയിച്ചു.
