എകെജി സാംസ്കാരിക കേന്ദ്രം
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരുടെ അനുമോദന സദസ് (മികവുകള്‍ പൂക്കുന്ന മിഥുനപ്പകല്) ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷനായി. നവ കേരളവും ഉന്നത വിദ്യാഭ്യാസ ചിന്തകളും എന്ന വിഷയത്തില്‍ ഡോ. രാജഹരി പ്രസാദ് പ്രഭാഷണം നടത്തി. സി.കെ. നസിര്‍ സ്വാഗതവും, സി.ആര്. സോജന് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ബ്ലോക്ക് മെമ്പര്‍മാരായ പ്രസന്ന അനില്‍കുമാര്‍, അസ്മാബി ലത്തീഫ് വാര്‍ഡ് മെമ്പര്‍മാരായ ടി.കെ. ഷറഫുദ്ധീന്‍, ഷീല സജീവന്, വര്‍ഷ പ്രവീണ്‍,ഷിബി അനില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്, എം.കെ. മോഹനന്, കെ.വി. ഉണ്ണികൃഷ്ണന്, ബാബു, രമേശ്, എം.എ. രാധാകൃഷ്ണന്, സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.