പോലീസ് പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ ഉള്ള പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എംഡിഎംഎ യും നശിപ്പിച്ചു. ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് കത്തിച്ച് നശിപ്പിച്ചത്. തൃശൂര്‍ റൂറല്‍ പൊലീസ് ഡ്രഗ് ഡിസ്പോസിബിള്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. 2024 ല്‍ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എംഡിഎംഎ യൂം, 1594 ഗ്രാം ഹാഷിഷ് ഓയിലും, 49.02 ഗ്രാം മെത്താംഫെറ്റാമൈന്‍ എന്നിവ റൂറല്‍ പോലീസ് ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍, ഇരിങ്ങാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേര്‍പ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞത്.