എന്‍എസ്എസ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് ആരംഭിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള ഹ്യൂമന്‍ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വനിതായൂണിയന്‍ പ്രസിഡന്റ് ജയശ്രീ അജയ് അധ്യക്ഷയായിരുന്നു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന ദൃശ്യ മാധ്യമ പ്രവര്ത്തകന് ആര്. ബാലകൃഷ്ണന്, സനാതനധര്മപ്രഭാഷകന് ഒ.എസ്. സതീഷ്, മന:ശാസ്ത്രജ്ഞന് ഡോ. ബി. ജയപ്രകാശ് എന്നിവര്‍ സെഷനുകള്‍ നയിച്ചു. യൂണിയന് കമ്മിറ്റി അംഗങ്ങളായ പി.ആര്. അജിത്കുമാര്‍, എന്‍. ഗോവിന്ദന്‍കുട്ടി, സുനില്‍ കെ. മേനോന്, സി. വിജയന്, രവി കണ്ണൂര്‍, രാജഗോപാല്‍ കുറുമാത്ത്, നന്ദന് പറമ്പത്ത്, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജന്, എസ്. ഹരീഷ്കുമാര്‍, കെ.ബി. ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.