വയറെരിയുന്നവര്‍ക്ക് താങ്ങായി കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്കൂളിലെ വളണ്ടിയര്‍മാര്‍

കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബിരിയാണി പൊതികള്‍ കാട്ടൂരിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പോംപേ സെന്റ് മേരീസ് വിഎച്ച്എസ്എസിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബിരിയാണി പൊതികള്‍ കാട്ടൂരിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്കി മാതൃകയായി. സ്കൂള്‍ മാനേജര്‍ വിന്‍സെന്റ് ജോണ്‍ പാനിക്കുളം, പ്രിന്‍സിപ്പല്‍ കെ.ബി. പ്രിയ, പ്രോഗ്രാം ഓഫീസര്‍ വി.ബി. വിനിത തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.