നെല്‍കര്‍ഷകരോട് എന്നും ക്രൂരമായ മനോഭാവം- തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകക്കൂട്ടായ്മ ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: നെല്‍ കര്‍ഷകരോട് ഇടതുപക്ഷ സര്‍ക്കാരിന് ക്രൂരമനോഭാവമാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംഭരിക്കുന്ന നെല്ലിന് യഥാസമയം പണം നല്‍കുന്നില്ല, കേന്ദ്രസര്‍ക്കാര്‍ നെല്ലിന് വില വര്‍ധിപ്പിക്കുമ്പോള്‍ അതനുസരിച്ചു വില വര്‍ദ്ധിപ്പിച്ചു നല്‍കാതെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഓരോ വര്‍ഷവും കുറക്കുകയാണ്, ഇത് ക്രൂരതയാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന് പ്രതിഫലം രൊക്കം പണമായി നല്‍കാതെ ലോണായി നല്‍കുന്നതും വിരോധാഭാസമാണ്. ഉണ്ണിയാടന് ചൂണ്ടിക്കാട്ടി.
നെല്‍കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കേരള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്. മണ്ഡലം പ്രസിഡന്റ് പോള്‍ നെരേപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന്, തോമസ് ഇല്ലിക്കല്‍, പോള്‍ ഇല്ലിക്കല്‍, ജോണ്സന് ഇല്ലിക്കല്‍, പ്രിന്‍സ് പോള്‍, അന്തോണി കിഴക്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ റോയ് പൊറത്തൂക്കാരന്‍, നിഷ അജയന് എന്നിവര്‍ സന്നിഹിതരായിരുന്നു.