ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററില്‍ വിഷു ആഘോഷം നടത്തി

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററില്‍ നടന്ന വിഷു ആഘോഷത്തില്‍ ബിപിസി സത്യപാലന് കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്കുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററില്‍ വിഷു ആഘോഷം നടത്തി. ബിപിസി സത്യപാലന് കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്കി സ്പെഷ്യല്‍ എഡ്യൂക്കേഷന്മാരായ ആതിര രവീന്ദ്രന്, നിഷ പോള്‍, വത്സല സുഗതന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സിആര്‍സിസി കോ ഓര്‍ഡിനേറ്റര്‍മാര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ ഓഫീസ് സ്റ്റാഫുകള്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.