മുകുന്ദപുരം കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ സഹകരണ എക്സ്പോ 2025

സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരന് സഹകരണ പതാക കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം. ബിജുകുമാറിന് കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കുട്ടം കുളം മൈതാനത്തില്‍ നിന്ന് ആരംഭിച്ച് പൂതംകുളം മൈതാനത്ത് അവസാനിച്ചു. സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരന് സഹകരണ പതാക കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം. ബിജുകുമാറിന് കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് കണ്‍വീനര്‍ കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് സെക്രട്ടറി എസ്. സുരേഷ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.എസ്. ജിനി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ചാലക്കുടി എ.ജെ. രാജി എന്നിവര്‍ സംസാരിച്ചു.