കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബസ് സ്്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ ജയന് അരിമ്പ്ര അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.