കൂടല്‍മാണിക്യം ഉത്സവം; അലങ്കാരപ്പന്തലിന് കാല്‍നാട്ടി

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില അലങ്കാരപ്പന്തലിന്റെയും ദീപാലങ്കാരത്തിന്റെയും കാല്‍നാട്ട് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില അലങ്കാരപ്പന്തലിന്റെയും ദീപാലങ്കാരത്തിന്റെയും കാല്‍നാട്ട് നടന്നു. കിഴക്കേ ഗോപുരനടയില്‍നിന്ന് ആഘോഷമായാണ് അലങ്കരിച്ച കൊടിമരം കുട്ടംകുളം പരിസരത്തെത്തിച്ചത്. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി വല്ലഭന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പാണ് ദീപാലങ്കാര സമര്‍പ്പണം നടത്തുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഐസിഎല്‍ സിഎംഡി കെ.ജി. അനില്‍കുമാര്‍, ഡിവൈഎസ്പി കെ.ജി. സുരേഷ്, സിഐ എം.എസ്. ഷാജന്, എക്സൈസ് സി.ഐ. മണികണ്ഠന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.