ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കോഴ്സ് കംപ്ളീഷന്‍ സെറിമണി

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് 2021 25 ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ സെറിമണി സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
മികവിനോടുള്ള മനോഭാവമാണ് കരിയറില്‍ എത്തിച്ചേരുന്ന ഉയരത്തിന്റെ മാനദണ്ഡമായി മാറുന്നത്-സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ്
ഇരിങ്ങാലക്കുട: മികവിനോടുള്ള മനോഭാവമാണ് കരിയറില്‍ എത്തിച്ചേരുന്ന ഉയരത്തിന്റെ മാനദണ്ഡമായി മാറുന്നതെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് 2021 25 ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. സിഎംഐ ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര മുഖ്യ പ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എം.ടി. സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് കോഴ്സ് കംപ്ളീഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2025 ല്‍ ബിടെക് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ എന്‍ഡോവ്മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.