കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പോരൂര്‍ ഉണ്ണികൃഷ്ണനും കല്പാത്തി ബാലകൃഷണനും അവതരിപ്പിച്ച തായമ്പക.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം നാലു ദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി. ഇന്നലെ ആയിരങ്ങളാണു ഉത്സവം കാണാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി സംഗമപുരിയിലേക്ക് എത്തിയത്. ദിവസവും ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിധിയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്.
പകല്‍ ശീവേലി തുടങ്ങി പള്ളിവേട്ട ദിവസം വരെ ഒമ്പതു ദിവസങ്ങളിലും ഇരുപത്തിനാലുമണിക്കൂറും പരിപാടികളാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പ്രത്യേകത. എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍ തേടി ദിവസേനയെത്തുന്ന ആസ്വാദകകൂട്ടങ്ങളാണ് സംഗമപുരിയെ സമ്പന്നമാക്കുന്നത്. രാവിലെ അഷ്ടപിോടെ തുടങ്ങി ശീവേലി. അതുകഴിഞ്ഞാല്‍ ക്ഷേത്രകലകള്‍, ഉച്ചതിരിഞ്ഞ് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി എന്നിങ്ങനെ അത് തുടരുന്നു.
ശീവേലിയും കലാപരിപാടികളും മാത്രമല്ല, വിവിധ ക്ഷേത്രകലകളുടെയും സമന്വയമാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവം. ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍, കുറത്തിയാട്ടം, പാഠകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട് എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ശീവേലി ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിവേട്ട വരെ ഈ കലകള്‍ ആവര്‍ത്തിക്കും. ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയിലാണ് ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍ എന്നിവ നടക്കുക.
പടിഞ്ഞാറെ പ്രദക്ഷിണ വഴിയില്‍ വൈകീട്ട് പാഠകം, പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും, സന്ധ്യക്ക് വാതില്‍മാടത്തില്‍ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ക്ഷേത്രവാതില്മാടത്തില് ബ്രാഹ്മണിപ്പാട്ട് നടക്കും. ഇതിനെല്ലാം പുറമെ കിഴക്കേ ഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയുംരാിലെയും വൈകീട്ട് സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളില്‍ നടക്കും. കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് ഈ കലകള്‍ ഉത്സവനാളുകളില്‍ അവതരിപ്പിക്കുന്നത് എന്നുള്ളതും പ്രത്യേകതയാണ്.

ഉത്സവ പ്രദര്‍ശനം: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി
ഇരിങ്ങാലക്കുട: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷന് ഗ്രൗണ്ടിലെ ജയന്റ് വീലുകള്‍ ഉള്‍പ്പടെയുള്ള വിനോദോപാധികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതി. ആകാശ ഊഞ്ഞാല് പോലുള്ളവയില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വീഴാതിരിക്കാന്‍ വാതിലുകളോ കാബിനുകളില്‍ സീറ്റ് ബെല്‍റ്റുകളോ ഇല്ല. പലതിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളാണ് കയറുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ലിയരു ദുരന്തം സംഭവിക്കുന്നതുവരെ കാത്തുനില്‍ക്കാതെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പടിയൂര്‍ സ്വദേശി അനൂപ് മോഹനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ എക്സിബിഷന് ഗ്രൗണ്ടിന്റെ തറലേലം മൊത്തമായി ഒരാള്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നും, പിന്നീട് അവിടെ വരുന്ന കടക്കാരുടെയും വിനോദോപാധികള്‍ പ്രവര്ത്തിപ്പിക്കുന്നവരുടെയും ലൈസന്സ്പരിശോധിക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും ലേലം എടുത്ത ആളുടെ ഉത്തരവാദിത്തമാണെന്നുമാണ് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
തറലേലം ഒരാള്‍ക്ക് നല്കിയിരിക്കുന്നതിനാല് ഭരണസമിതിക്ക് നേരിട്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും, അദ്ദേഹത്തെ വിളിച്ച് പരാതിയില്‍ പറഞ്ഞിരിക്കുന്ന വിഷയം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. പരാതി ലഭിച്ചീട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംഎസ് ഷാജന് പറഞ്ഞു. ഇന്നലെ ഫയര്‍ഫോഴ്സ് സംഘം പരിശോധന നടത്തി.
അഞ്ചാം ഉത്സവം, കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് രുമണി മുതല്‍ 4.30 വരെ തിരുവാതിരക്കളി, 4.35 മുതല്‍ അഞ്ച് വരെ മുരിയാട് കേളീനടനം നൃത്തവിദ്യാലയത്തിന്റെ ഭരതനാട്യം, അഞ്ച് മുതല്‍ ആറ് വരെ കൊച്ചി പനമ്പിള്ളി നഗര്‍ നാദസൗപര്ണികയുടെ ഭക്തിഗാനമേള, 6.05 മുതല്‍ 6.50 വരെ മലപ്പുറം തവനൂര്‍ തപസ്യ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്യങ്ങള്‍, 6.55 മുതല്‍ 7.10 വരെ ഡോ. സ്വീറ്റി ധനുവിന്റെയും പൂജ അനൂപ്രാജിന്റെയും ഭരതനാട്യം, 7.15 മുതല്‍ 8.15 വരെ എസ്.കെ. ആരതിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 8.20 മുതല്‍ 8.45 വരെ എടതിരിഞ്ഞി ശ്രീശങ്കര നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങള്‍, 8.50 മുതല്‍ 9.15 വരെ അവിട്ടത്തൂര്‍ ശിവരഞ്ജിനി കലാസമിതിയുടെ ശാസ്ത്രീയനൃത്തം, 9.15 മുതല്‍ 10.45 വരെ ഡോ. പ്രശാന്ത് വര്‍മയുടെ മാനസജപലഹരി.
(സംഗമം വേദിയില്‍)
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും കലാമണ്ഡലം ശിവദാസ് പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.35വരെ തിരുവാതിരക്കളി, 2.20 മുതല്‍ മൂന്ന് വരെ ചാഴൂര്‍ കോവിലകം സി.കെ. സരസ്വതിയുടെ ഭരതനാട്യം, 3.05 മുതല്‍ 3.50 വരെ അനുഷ്കയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 3.55 മുതല്‍ 4.55 വരെ ആനന്ദപുരം പ്രണവം ഡാന്‍സ് സകൂളിന്റെ നൃത്തനൃത്യങ്ങള്‍, അഞ്ച് മുതല്‍ 5.55 വരെ ബാംഗ്ലൂര്‍ വൈഷ്ണവി നാട്യശാല നിവേദിത ബിജുവും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, ആറ് മുതല്‍ 6.25 വരെ ആലത്തിയൂര്‍ എം.എന്‍. സിനിയുടെ ഇടയ്ക്കധ്വനി, 6.30 മുതല്‍ 7.25 മുതല്‍ മുംബൈ രമ്യ വര്‍മ ജഗദീഷിന്റെ മോഹിനിയാട്ടം, 7.30 മുതല്‍ 8.25 വരെ യു.കെ. ഗായത്രി ഗോപിനാഥിന്റെ ഭരതനാട്യം, 8.30 മുതല്‍ 10 വരെ തിരുവനന്തപുരം രാജശ്രീ വാര്യരുടെ ഭരതനാട്യം, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി ഉഷ, ചിത്രലേഖ (ബാണയുദ്ധം), ദുര്യോധനവധം.