സെന്റ് തോമസ് കത്തീഡ്രൽ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനചടങ്ങിൽ കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ബസ് സ്റ്റാൻഡ് പരിസരത്ത് ആചരിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് എസ്ഐ സഹദ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ബെൽഫിൻ കോപ്പുള്ളി, മദ്യവിരുദ്ധസമിതി പ്രസിഡന്റ് ജോബി പള്ളായി, ജോളി തോമസ് അറയ്ക്കൽ, ജോയ് മുരളിക്കൽ, ബാബു ആന്റണി എന്നിവർ സംസാരിച്ചു.