ഗള്‍ഫ് തൊഴില്‍ മേളയുടെ പഞ്ചായത്ത് തല പോസ്റ്റര്‍ പ്രചാരണം

ഗള്‍ഫ് തൊഴില്‍ മേളയുടെ പഞ്ചായത്ത് തല പോസ്റ്റര്‍ പ്രചാരണം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
അരിപ്പാലം: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ- തൊഴില്‍ദായക പദ്ധതിയായ വിജ്ഞാന കേരളത്തിന്റെ ഭാഗമായി ജൂലൈ 12, 13 തീയതികളില്‍ നടക്കാനിരിക്കുന്ന ഗള്‍ഫ് തൊഴില്‍ മേളയുടെ പഞ്ചായത്ത് തല പോസ്റ്റര്‍ പ്രചരണത്തിന്റെ ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വിജ്ഞാനകേരളം ജില്ലാതല കെആര്‍പി സി.എസ്. ഉണ്ണികൃഷ്ണന്, വിജ്ഞാനകേരളം ചുമതലയുള്ള ജനപ്രതിനിധി കെ.എന്‍. ജയരാജ്, ഉദ്യോഗസ്ഥന് ശ്രീനി രവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. സന്തോഷ്, കമ്മ്യൂണിറ്റി അംബാസഡര്‍ പി.എ. കൃഷ്ണപ്രിയ, വാര്‍ഡ് തല എല്ആര്പിമാര്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ചു രാജേഷ്, കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ പി.എസ്. നീതു എന്നിവര്‍ പങ്കെടുത്തു. അംഗീകൃത തൊഴില്ദായകര് പങ്കെടുക്കുന്ന ഗള്‍ഫ് തൊഴില്‍മേളയില്‍ അയ്യായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ ആണ് ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ലഭ്യമാക്കുന്നത്. പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും.