ഐക്യ ട്രൈഡ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ കാല്‍നട പ്രചരണ ജാഥ

ഐക്യ ട്രെഡ് യുണിയന്‍ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട പ്രചരണ ജാഥയുടെ ഉദഘാടന സമ്മേളനം സിഐടിയു ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴില്‍ കോഡുകള്‍ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വില്‍പ്പന അവസാനിപ്പിക്കുക- ദേശീയ സമ്പത്ത് വില്‍ക്കരുത്, വിലക്കയറ്റവും തൊഴിലില്ലായ്മയും തടയുക, കര്‍ഷകരെ സംരക്ഷിക്കുക കോ ഓര്പ്പറേറ്റ് കൊള്ളയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഐക്യ ട്രെഡ് യുണിയന്റെ നേതൃത്വത്തില്‍ ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടന്ന കാല്‍നട പ്രചരണ ജാഥ സിഐടിയു ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.
എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സി.വൈ. ബെന്നി ക്യാപ്റ്റനായും, വര്‍ദ്ധനന്‍ പുളിക്കല്‍ വൈസ് ക്യാപ്റ്റനായും, കെ.കെ. ജോളി മാനേജരായും ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച ജാഥ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. എഐടിയുസി ടൗണ്‍ ട്രഷറര്‍ കെ.സി. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ്, കെ.എം. രാജേഷ്, കെ.സി. മോഹന്‍ലാല്‍, വി.എ. അനീഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.