മുരിയാട് പഞ്ചായത്തില്‍ ജീവധാര ഷീ ഹെല്‍ത്ത് ചോരക്ക് ചീര പദ്ധതിക്ക് തുടക്കമായി

മുരിയാട് പഞ്ചായത്തില്‍ ജീവധാര ഷീ ഹെല്‍ത്ത് ചോരക്ക് ചീര പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
മുരിയാട്: ജീവധാരാ നൂതന പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ ഷീ ഹെല്‍ത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് മുരിയാട് പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോമസ് തോകലത്ത്, നിജി വത്സന്, റോസ്മി ജയേഷ്, മണി സജയന്. നിതാ അര്ജ്ജുനന്. കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സംസാരിച്ചു. ഡോ. കേസരി ക്ലാസ് നയിച്ചു.