എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് ലെ വിജയോത്സവം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളിലെ വിജയോത്സവം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഫുള്‍ എ പ്ലസ് നേടിയ 41 വിദ്യാര്‍ഥിനികളെയും ഒമ്പത് എ പ്ലസ് നേടിയ എട്ട് വിദ്യാര്‍ഥിനികളെയും 100% വിജയം നേടിയ എല്ലാ വിദ്യാര്‍ഥിനികളെയും ട്രോഫിയും മെഡലും നല്കി ആദരിച്ചു. സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് സിഎംസി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, അധ്യാപക പ്രതിനിധി ലയ ടീച്ചര്‍, ലിജി ലോനപ്പന്, വിദ്യാര്‍ഥി പ്രതിനിധി ജൂലിയോ ജോജോ എന്നിവര്‍ പ്രസംഗിച്ചു.