വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരം സമര്‍പ്പണം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു

വീട്ടിലെ ലൈബ്രറി പുരസ്കാര സമര്‍പ്പണം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ വീട്ടിലെ ലൈബ്രറി പുരസ്കാര സമര്‍പ്പണം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും, ശാസ്ത്ര പ്രചാരകനും സാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളം സ്വന്തം വീട്ടില്‍ ഒരു വലിയ ലൈബ്രറി സ്ഥാപിക്കുകയും അത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയുമായിരുന്നു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും വയലാര്‍ അവാര്‍ഡ് ജേതാവുമായ അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രഫ. സാവിത്രി ലക്ഷ്മണന്, റഷീദ് കാറളം, സതീഷ് വിമലന്, അഡ്വ. രാജേഷ് തമ്പാന്, രമേശന് നമ്പീശന്, ടി.എസ്. ശശികുമാര്‍, എം.എ. ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. പുരസ്കാര ജേതാക്കളായ രാധാകൃഷ്ണന് വെട്ടത്ത്, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, മംഗള കരാട്ടുപറമ്പില്‍ എന്നിവര്‍ക്ക് പരുസ്കാരങ്ങള്‍ നല്കി. ജൂറി പുരസ്കാരത്തിന് ശ്രീജ വേണുഗോപാല്‍, ദയ, മിനി രാകേഷ്, ദിലീപന് പൊയ്യ, കെ. വേണുഗോപാല്‍, ഇ.ഡി. ആഗസ്റ്റിന്, പ്രീതികേഷ്, മോഹനന് വെളളൂപറമ്പില്, സുജാത സോമന് എന്നിവരേയും വേദിയില്‍ ആദരിച്ചു.
