ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട അധ്യാപകര്‍ക്കായി എഐ ശില്പശാല സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജ് മലയാള വിഭാഗവും ഐക്യുഎസിയും സംയുക്തമായി സ്കൂള്‍ കോളജ് തലങ്ങളിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന എഐ ശില്‍പ്പശാല.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാള വിഭാഗവും ഐക്യുഎസിയും സംയുക്തമായി സ്കൂള്‍ കോളജ് തലങ്ങളിലെ അധ്യാപകര്‍ക്കായി ഏകദിന എഐ ശില്‍പ്പശാല സംഘടിപ്പിച്ചു. ഫാ. ഡിസ്മാസ് ലാബില്‍ വച്ച് മലയാള വിഭാഗം അധ്യക്ഷനും ഗൂഗിള്‍ സര്‍ട്ടിഫൈഡ് എഡ്യൂക്കേറ്ററുമായ ഫാ. ടെജി കെ. തോമസിന്റെ നേതൃത്വത്തിന് നടന്ന ശില്പശാല കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് അധ്യയനത്തെ ലളിതമാക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുന്ന എഐ ടൂളുകളെ പരിചയപ്പെടുത്തി. കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകര്‍ ശില്പശാലയില് പങ്കെടുത്തു.