കരുതലായ് കാവലായ് പരിപാടിയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസ് 2500 കുട്ടികളെ ആദരിച്ചു

തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ 525 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫ്ക്കറ്റ് വിതരണം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കരുതലായ് കാവലായ് പരിപാടിയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസാണ് 2500 കുട്ടികളെ ആദരിച്ചത്. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി റൂറല്‍ പോലീസ് പരിധിയിലെ 525 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനമാണ് വിജയികളുടെ എണ്ണംകൊണ്ടും ചരിത്രമായത്. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട എംസിപി കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേഖലാ ഡിഐജി ഹരിശങ്കര്‍ മുഖ്യാതിഥിയായി.
റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയങ്ങളിലെ അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ റീല്‍സ്, പ്രസംഗം, പെയിന്റിംഗ്, ഫ്ലാഷ് മോബ് എന്നിവയില്‍ നടത്തിയ മത്സരങ്ങളില്‍ 27,000 കുട്ടികളാണ് പങ്കെടുത്തത്. അതില്‍നിന്ന് വിജയികളായ 2500 കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 50 സ്കൂളുകള്‍ വീതം ഉള്‍പ്പെടുത്തി 50 ഗ്രൂപ്പുകളിലാക്കിയായിരുന്നു സമ്മാനദാനം. മന്ത്രി ആര്. ബിന്ദു, ഡിഐജി ഹരിശങ്കര്‍, ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.