തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തകൃതി
ഇരിങ്ങാലക്കുട: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍. ചില സീറ്റുകള്‍ വച്ചു മാറാനും മറ്റു ചിലത് ഏറ്റെടുക്കാനും വേണ്ട ആശയവിനിമയങ്ങള്‍ നേതൃത്വങ്ങള്‍ തമ്മില്‍ നടക്കുകയാണ്. വാര്‍ഡ് പുനര്‍നിര്‍ണയം നടന്നതിനാല്‍ സീറ്റ് വിഭജനം പല സ്ഥലത്തും കീറാമുട്ടിയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തര്‍ക്കങ്ങള്‍ ഒഴിവാക്കുകയാണ് ഉഭയകക്ഷി ചര്‍ച്ചകളുടെ ലക്ഷ്യം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആളൂര്‍, മുരിയാട്, പടിയൂര്‍, കാറളം, കാട്ടൂര്‍, പൂമംഗലം എന്നിവടങ്ങളില്‍ ഭരണം പിടിക്കാനും നിലവിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണം നിലനിര്‍ത്താനും കോണ്‍ഗ്രസ് തീവ്രശ്രമം നടത്തുകയാണ്.
താലോലിച്ച് കൊണ്ട് നടന്നിരുന്ന വാര്‍ഡുകള്‍ സംവരണപ്പട്ടികയില്‍ കടന്ന് കൂടിയതോടെ സീറ്റ് ഉന്നം വച്ച് ഇരുന്നവര്‍ പലരും നിരാശരുമായി. എന്നാല്‍ സമീപ വാര്‍ഡുകള്‍ പരീക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തില്‍ തന്നെയാണ് പ്രമുഖരും. വാര്‍ഡ് മാറി മത്സരിക്കാന്‍ വരുന്നവര്‍ വിമത ഭീഷണി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. മുന്നണിയില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രരായി മല്‍സരിക്കുമെന്ന പ്രഖ്യാപനവും ചില വാര്‍ഡുകളില്‍ വന്ന് കഴിഞ്ഞു. പല പഞ്ചായത്തിലും ഒരുപടികൂടി കടന്ന് പതിവിനു വിപരീതമായി സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയ്ക്കു കോണ്‍ഗ്രസ് രൂപം നല്കി കഴിഞ്ഞു.
സീറ്റ് വര്‍ധനയ്ക്ക് ആനുപാതികമായി സിപിഎമ്മും സിപിഐ യും കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദമുന്നയിക്കുന്നുണ്ട്. സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. അതാതു പാര്‍ട്ടികള്‍ മത്സരിച്ച സീറ്റുകള്‍ അവര്‍ തന്നെ മത്സരിക്കാനും സീറ്റുകള്‍ വെച്ചു മാറുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്യാനും ആണ് ധാരണ. നഗരസഭയില്‍ വര്‍ധിച്ച രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം വേണമെന്ന സിപിഐയുടെ ആവശ്യത്തോട് സിപിഎം വഴങ്ങിയിട്ടില്ല. അധിക വാര്‍ഡ് എന്ന ആവശ്യത്തില്‍ സിപിഐ ഉറച്ച് നില്‍ക്കുകയാണ്. അതേ സമയം വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക യോഗങ്ങള്‍ നടന്ന് വരുന്നുണ്ട്. നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി മുന്നിലാണ്.
43 വാര്‍ഡുകളില്‍ ഒന്ന്, ഒമ്പത്, 37 വാര്‍ഡുകളില്‍ ഒഴിച്ചുള്ളവയില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എകദേശ ധാരണയായി ക്കഴിഞ്ഞതായി്ടാണ് സൂചന. ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ ആരെന്ന് നോക്കി തങ്ങളുടെ പട്ടികയില്‍ നിന്നുള്ളവരെ രംഗത്തിറക്കുകയാണ് ബിജെപി ലക്ഷ്യം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സന്തോഷ് ബോബന്, ടി.കെ. ഷാജുട്ടന്‍, ആര്‍ച്ച അനീഷ്, അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചേക്കും. ജനറല്‍ വാര്‍ഡുകളില്‍ നിലവില്‍ പാര്‍ലമെന്ററി സംഘടന രംഗത്ത് സജീവമായുള്ള വനിതകളെ മല്‍സരിപ്പിക്കുമെന്ന സൂചനയാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്നത്.
മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, കൂടല്‍മാണിക്യം വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, നിലവില്‍ പ്രതിനിദാനം ചെയ്യുന്ന വാര്‍ഡുകളില്‍ നിന്നുതന്നെയായിരിക്കും ജനവിധി തേടുക, ഈ കാലഘട്ടത്തില്‍ ചെയര്‍പേഴ്സണ്‍മാരായിരുന്ന സോണിയ ഗിരി, സുജ സഞ്ജീവ്കുമാര്‍, മേരിക്കുട്ടി ജോയ് എന്നിവരില്‍ സുജ സഞ്ജീവ്കുമാര്‍ വീണ്ടും ജനവിധി തേടും. നിലവിലെ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഭരണകക്ഷിയിലെ ടി.വി. ചാര്‍ളി, കെ.എം. സന്തോഷ് എന്നിവര്‍ വീണ്ടും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും. മുന്‍ ഭരണ സമിതിയില്‍ നിന്നും ആന്റോ പെരുമ്പിള്ളി, അഡ്വ. വി.സി. വര്‍ഗ്ഗീസ്, കുര്യന് ജോസഫ് എന്നിവരും ജനവിധി തേടിയേക്കും. ജനറല്‍ വാര്‍ഡുകളില്‍ സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്ന ധാരണയാണ് യുഡിഎഫില്‍ ഉള്ളത്.

സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തെരഞ്ഞെടുപ്പ് ഇങ്ങെത്തി; വോട്ടര്‍പട്ടികയില്‍ പേരുവെട്ടുന്നതില് തര്‍ക്കം
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്, പല പ്രമുഖര്‍ക്കും പ്രതീക്ഷയര്‍പ്പിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടു
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു