കിടപ്പുരോഗികള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച് ആര്‍ദ്രം

പുല്ലൂര്‍: കിടപ്പുരോഗികള്‍ക്ക് ഉപകരണങ്ങള്‍ ശേഖരിച്ച് പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വനപരിപാലനകേന്ദ്രം. പുല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നത്. പുല്ലൂര്‍ മേഖലയില്‍ തുറവന്‍കാട് വായനശാല പരിസരത്തു നടന്ന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ രഘുകുമാര്‍ മധുരക്കാരന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, മേഖല കണ്‍വീനര്‍ മോഹനന്, പി.പി. സന്തോഷ്, സുജാത സുരേഷ്, ജയ ഉല്ലാസന്, നാരായണന് കുട്ടി, ഉപകരണങ്ങള്‍ നല്കിയ തോമാസ് കൂനന്‍, ജേക്കബ് പള്ളിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.