കോവിഡ് വാക്സിന് സെക്കന്‍ഡ് ഡോസ്: വാര്‍ഡുതലത്തില്‍ രജിസ്റ്റര്‍ ചെയ്യണം
ഇരിങ്ങാലക്കുട: കോവിഡ് സെക്കന്‍ഡ് ഡോസ് വാക്സിന് എടുക്കുന്നതിനു ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ വാര്‍ഡുതലത്തില്‍ സൗകര്യമൊരുക്കി ഇരിങ്ങാലക്കുട നഗരസഭ. തിരക്കുകള്‍ ഒഴിവാക്കുന്നതിനായി വാര്‍ഡുതലത്തില്‍ മുന്‍ഗണന ലിസ്റ്റ് തയാറാക്കാനാണു തീരുമാനമെന്നും ഇതിനായി മാര്‍ച്ച് എട്ടിനു മുമ്പായി ആദ്യഘട്ട വാക്സിന് എടുത്തവര്‍ അതത് വാര്‍ഡിലെ കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും ചെയര്‍പേഴ്സണ്‍ സോണിയഗിരി അറിയിച്ചു. ഇവര്‍ മുന്‍ഗണന ലിസ്റ്റ് തയാറാക്കി ആശുപത്രിക്കു കൈമാറി ദിവസം നിശ്ചയിച്ച് 41 വാര്‍ഡുകളില്‍ നിന്നായി ഓരോ വാര്‍ഡില്‍ നിന്നു അഞ്ചുപേരെ വീതം രണ്ടാംഘട്ട വാക്സിനേഷന് നല്‍കാനാണു തീരുമാനം. ഇതിനായി ഓരോ വാര്‍ഡിലേയും ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍ എന്നിവരുമായി ബന്ധപ്പെട്ട് പേര് നല്‍കണം. ഇങ്ങനെ ചെയ്താല്‍ നേരിട്ട് ആശുപത്രിയില്‍ പോയി രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള തിക്കും തിരക്കും ഒഴിവാക്കാന്‍ സാധിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്
കടത്തനാട്ട് പത്മനാഭ വാരിയര്‍ക്ക് എന്‍.വി. കൃഷ്ണവാരിയര്‍ അവാര്‍ഡ്
ബ്രിക്സ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എന്‍എസ്എസ് വളണ്ടിയര്‍ ഹരിനന്ദന്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
വിരമിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു