സംസ്ഥാനത്തെ വാക്സിന് വിതരണം അവതാളത്തിലായ അവസ്ഥയില്‍: വി.ഡി. സതീശന്
ഇരിങ്ങാലക്കുട: കേരളത്തിലെ വാക്സിന് വിതരണം അവതാളത്തിലായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എംഎല്‍എ. ലഭിക്കുന്ന വാക്സിന് കൃത്യമായി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമായെന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എംസിപി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മൂലം മരിച്ച ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാരിന്റെ കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള പലരും ലിസ്റ്റില്‍ വന്നിട്ടില്ല. കേരളത്തില്‍ കോവിഡ് മരണങ്ങള് കുറവാണെന്ന് കാണിച്ച് ക്രെഡിറ്റ് നേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കെപിസിസി നിര്വാഹകസിമതി അംഗം എം.പി. ജാക്സന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ്, ഡിസിസി നേതാക്കളായ ജോസ് വളളൂര്‍, എം.എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, സോണിയഗിരി, കെ.കെ. ശോഭനന്, സതീഷ് വിമലന്, സോമന് ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, കെ.കെ. ജോണ്സന് എന്നിവര്‍ പങ്കെടുത്തു. നഗരസഭയിലെ 41 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പേര്‍ക്കാണ് വാക്സിന് നല്‍കിയത്.