വിഷന്‍ ഇരിങ്ങാലക്കുട ഒമ്പതാമത് ഓണ്‍ലൈന്‍ ഞാറ്റുവേല മഹോത്സവത്തിനു തുടക്കമായി
വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സോണിയഗിരി, വിഷന്‍ ഇരിങ്ങാലക്കുട കോ-ഓര്‍ഡിനേറ്റര്‍മാരായ എ.സി. സുരേഷ്, ഷാജു പാറേക്കാടന്‍, എം.ജെ. ഷാജി മാസ്റ്റര്‍, കണ്‍വീനര്‍ കെ.എന്‍. സുഭാഷ്, കോഓര്‍ഡിനേറ്റര്‍ അഡ്വ. അജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.പി. ടെല്‍സണ്‍, അനുശ്രീ കൃഷ്ണനുണ്ണി എന്നിവര്‍ പ്രസംഗിച്ചു. കോവിഡാനന്തര കാലത്തെ കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ. മുരളീധരന് വെബിനാര്‍ നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.