ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക; കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി

പൊറത്തിശേരി: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊറത്തിശേരി മണ്ഡലം കമ്മിറ്റി കരുവന്നൂര്‍ സോണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷ ത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബ്ലോക്ക് നേതാക്കളായ കെ.സി. ജെയിംസ്, ജോബി തെക്കൂടന്‍, ടി.എ. പോള്‍, അബ്ദുള്ളകുട്ടി, അഖില്‍ കാഞ്ഞാണിക്കാരന്‍, കെ. ഗണേശന്, സിന്ധു അജയന്, ലീല അശോകന്, രജീന്ദ്രന്‍ പുലാനി, കൗണ്‍സിലര്‍ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.