മുരിയാട് പഞ്ചായത്തിലെ പ്രാണപാലിയേറ്റീവിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇക്കോ വാഹനം

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ പ്രാണപാലിയേറ്റീവിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടില്‍ നിന്നും ഏകദേശം എട്ടു ലക്ഷം രൂപ ചിലവഴിച്ച് ഇക്കോ വാഹനം അനുവദിച്ചു. ഇതുവരെ വാടകക്ക് എടുത്ത വാഹനത്തിലായിരുന്നു പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തിയിരുന്നത്. പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ ഹെഡ് റാണി സക്കറിയ താക്കോല്‍ ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഫ്ലാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ എബിന് തോമാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.ബി. ജോഷി, ഡോ. അനൂപ് ജോര്‍ജ്ജ്, ഡോ. ശ്രീവത്സന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
