വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ദാഹജലം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തില്‍ കുരുവിക്ക് ഒരു കൂട് പദ്ധതിക്ക് തുടക്കമായി. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ദാഹജലം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ നടത്തി. പ്രധാനാധ്യാപിക പി.ബി. അസീന ഉദ്ഘാടനം ചെയ്തു. എഇഒ ഡോ. എം.സി. നിഷ മുഖ്യാതിഥിയായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശോഭന്‍ ബാബു സ്വാഗതം പറഞ്ഞു. ബിപിസി കെ.ആര്. സത്യപാലന് ആശംസകള്‍ അറിയിച്ചു. കുട്ടികള്‍, അധ്യാപകര്‍, ബിആര്‍സി സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു. അധ്യാപിക ലുബ്ന കെ. നാസര്‍ നന്ദി പറഞ്ഞു.