കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ്; മന്ത്രി ബിന്ദു ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട: കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ഔദ്യോദിക ഉദ്ഘാടനം ഡിസംബര്‍ 16ന് രണ്ട് മന്ത്രിമാരുള്‍പ്പടെ പങ്കെടുത്ത് നടത്തിയിട്ടും മൂന്ന് മാസം പിന്നിട്ടിട്ടും ഇന്നുവരെ പണി തുടങ്ങിയിട്ടില്ല. ഇരിങ്ങാലക്കുട നഗരസഭയിലെ സംസ്ഥാന പാതയിലേക്ക് കാട്ടൂര്‍, കാറളം പ്രദേശത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാനുള്ള പ്രധാന പാതയാണ് ഇത്. സ്ഥലം എംഎല്‍എയുടെയും അധികാരികളുടെയും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ പണി തുടങ്ങുവാന്‍ സാധിക്കാത്തത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരന്തരമായ സമരത്തിന്റെ ഫലമായാണ് 20242025 ബജറ്റില്‍ തുക വകയിരുത്തിയത്. ഒരു കോടി രൂപ ഉപയോഗിച്ച് ടാറിംഗ് ഉള്‍പ്പടെയുള്ള പണികള്‍ സമയബദ്ധതിമായി പൂര്‍ത്തികരിക്കാന്‍ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന് അറിയിച്ചു.