കേരളം വാതില്‍പ്പടി സേവനങ്ങളിലേക്ക്; ബ്ലോക്ക് തല പരിശീലനം
ഇരിങ്ങാലക്കുട: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വാതില്‍പ്പടിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തിരമാണു വാതില്‍പ്പടി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുക. വാതില്‍പ്പടി സേവനത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പരിശീലനം കാറളം ഇ.കെ. നായനാര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് സുനിത മനോജ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. രമേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി. ഭാസുരാംഗന് എന്നിവര്‍ പ്രസംഗിച്ചു. കില റിസോഴ്സ് ടീം അംഗങ്ങളായ വി. ഭാസുരാംഗന്, സുബ്രഹ്മണ്യന് മാസ്റ്റര്‍, വി.എസ്. ഉണ്ണികൃഷ്ണന്, ഹരി ഇരിങ്ങാലക്കുട, നാദിയ ജാസിന് ഹൈദര്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി. കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവരാണു പരിശീലനത്തില്‍ പങ്കെടുത്തത്.