എടതിരിഞ്ഞി സ്കൂളില്‍ ശ്രീദേവി ടീച്ചര്‍ മെമ്മോറിയല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മുന്‍ അഡ്മിനിസ്ട്രേറ്ററും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീദേവി ടീച്ചറുടെ നാമധേയത്തില്‍ നിര്‍മിക്കപ്പെട്ട പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും, സുബ്രതോ ഫുട്ബോള്‍ ജേതാക്കള്‍ക്കും പ്രതിഭാ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എച്ച്ഡിപി സമാജം സെക്രട്ടറി ദിനചന്ദ്രന് കോപ്പുള്ളിപ്പറമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. എച്ച്ഡിപി സമാജം പ്രസിഡന്റ് ഭരതന് കണ്ടേങ്കാട്ടില്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ ദിലീപ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ലാല്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി ദിലീപ്, നിഷ പ്രനീഷ്, എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ, ഹെഡ്മിസ്ട്രസ് സി.പി. സ്മിത, പിടിഎ പ്രസിഡന്റ് വി.എസ്. സുധീഷ്, എച്ച്ഡിപി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എസ്. ആര്‍ച്ച എന്നിവര്‍ സംസാരിച്ചു.