രൂപത ല്യൂമന് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച അഞ്ചാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സാഗ മികച്ച ഹൃസ്വചിത്രം
ഇരിങ്ങാലക്കുട: രൂപത ല്യൂമന് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച അഞ്ചാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അമ്പഴക്കാട് ഇടവകയിലെ ആന്റണി തോമസ് ഒരുക്കിയ സാഗ എന്ന ഹൃസ്വചിത്രം മികച്ച ഒന്നാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. അമ്പഴക്കാട് ഇടവകയിലെ അഖില്‍ ജോസ് തയ്യാറാക്കിയ വാതില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. താഴെക്കാട് ഇടവക ഒരുക്കിയ നിയോഗം മികച്ച മോട്ടിവേഷണല്‍ ചിത്രമായും പേരാമ്പ്ര ഇടവകയിലെ ജോവിന് തയ്യാറാക്കിയ ഗിഫ്റ്റ് ഓഫ് ഗോഡ് ബെസ്റ്റ് ട്രീറ്റ്മെന്റ് ഫിലിംമായും മൂന്നുമുറി ഇടവകയിലെ ക്രിസ്റ്റിന് ബാബു തയ്യാറാക്കിയ അമ്മ മികച്ച ഇമോഷണല്‍ ഫിലിംമായും തെരഞ്ഞെടുക്കപ്പെട്ടു. സാഗ എന്ന ചിത്രത്തിലെ അനില്‍ തോമസ് നല്ല നടനും ആന്റണി തോമസ് മികച്ച സംവിധായകന്, എഡിറ്റര്‍, സഹനടന്‍ എന്ന പുരസ്കാരങ്ങളും കരസ്ഥമാക്കി. വാതില്‍ എന്ന ചിത്രത്തിലെ പ്രിയ ദുബേ മികച്ച നടിയും അക്ഷയ് ഡേവിസ് മികച്ച സിനിമാറ്റോഗ്രാഫര്‍ അവാര്‍ഡും അമ്മ എന്ന ചിത്രത്തിലെ ജോഷ്വാ സാജന് മികച്ച ബാലനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളജില്‍ നടന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിംസ് കോളജ് ഡയറക്ടര്‍ ഫാ. ടോമി പുന്നശ്ശേരി ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തു. ഫാ. ജോഷി കല്ലേലി, ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ബ്രദര്‍ ബിജീഷ്, തോമസ് ലോനപ്പന്, ജിജി പടമാടന്, ജോയ് അരിക്കാട്ട്, ജേക്കബ്, അഡോണ്‍ എന്നിവര്‍ നേതൃത്വം നല്കി.