ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5കെ മാരത്തണ്‍ ഏപ്രില്‍ ഒന്നിന്; രജിസ്ട്രേഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂള്‍ ഡയമണ്ട് ജൂബിലി 5കെ മാരത്തണ്‍ ഏപ്രില്‍ ഒന്നിനു മന്ത്രി ഡോ. ആര്. ബിന്ദു ഫല്‍ഗ് ഓഫ് ചെയ്യും. ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. രാവിലെ 6.30ന് സ്കൂള്‍ അംഗണത്തില്‍ സൂംബ ഡാന്സോടെയുള്ള വാംഅപ്പ് സെക്ഷന്‍ ആരംഭിക്കും. സ്കൂളില്‍ നിന്നും ആരംഭിക്കുന്ന മാരത്തണ്‍ ഠാണാ, കാട്ടൂര്‍ ബൈപാസ് റോഡ്, ബസ് സ്റ്റാന്‍ഡ്, ഠാണാ മെയിന്റോഡ് വഴി സ്കൂള്‍ അംഗണത്തില്‍ സമാപിക്കും. രജിസ്ട്രേഷന് ഓണ്‍ലൈനായും ഓഫ് ലൈനായും ആരംഭിച്ചു. പുരുക്ഷ വനിത വിഭാഗങ്ങളില്‍ ആദ്യ മൂന്നുസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു പ്രത്യേക
മെമന്റോ നല്കി അനുമോദിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും ടീ ഷര്‍ട്ട്, ഫിനീഷര് മെഡല്‍, പാട്ടിസിപ്പേഷന് സര്‍ട്ടിഫിക്കറ്റ്, പ്രാതല്‍ എന്നിവ നല്‍കുമെന്നും, ആയിരത്തോളം പേരെങ്കിലും മാരത്തണിന്റെ ഭാഗമാകുമെന്നും റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫാ. സന്തോഷ് മാത്യു, ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. മനു പീടികയില്‍, ഫാ. ജോസിന് താഴത്തേറ്റ്്, സിസ്റ്റര്‍ വി.പി. ഓമന, സെബാസ്റ്റിയന് വിന്‍സെന്റ്, പോള്‍ ജോസ്, ലൈസ സെബാസ്റ്റിയന്,
സെബി മാളിയോക്കല്‍, ശിവപ്രസാദ് ശ്രീധരന്, എം.ബി. സജിത്ത്, സിബി പോള്‍, ബിനു ജോണ്‍, വിനിക് ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.