ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാര്‍ഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളര്‍ച്ചയെന്ന് സമൂഹം തിരിച്ചറിയണം
ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാര്‍ഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളര്‍ച്ചയെന്ന് സമൂഹം തിരിച്ചറിയണം-നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്,
ഇരിങ്ങാലക്കുട: ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാര്‍ഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളര്‍ച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്. നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ കലാസാംസ്കാരിക സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.കവയിത്രി ഡോ. റോസി തമ്പി മുഖ്യാതിഥിയായിരുന്നു. ചടങ്ങിന് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, വിജയകുമാരി അനിലന്എന്നിവര് സംസാരിച്ചു.