ഇരിങ്ങാലക്കുടയില്‍ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിക്കണം
ഇരിങ്ങാലക്കുട: നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കണ്ഠേശ്വരം, കൊരുമ്പിശേരി തുടങ്ങിയ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കൊരുമ്പിശേരി റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് വിംഗ് കമാന്‍ഡര്‍ (റിട്ട) ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. ബിന്ദു ജിനന്, രേഷ്മ രാമചന്ദ്രന്, എ.സി. സുരേഷ്, രാജീവ് മുല്ലപ്പിള്ളി, ഹേമചന്ദ്രന്, വിജയരാഘവന്, ഇ.എം. പ്രസന്നന്, വി.ബി. രാധിക, രമാഭായി രാംദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്റെ ഭാരവാഹികളായി ടി.എം. രാംദാസ് (പ്രസിഡന്റ്), രാജീവ് മുല്ലപ്പിള്ളി, പോളി മാന്ത്ര (വൈസ് പ്രസിഡന്റുമാര്‍), ബിന്ദു ജിനന് (സെക്രട്ടറി), എ.സി. സുരേഷ്, വനജ രാമചന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), കെ. ഗിരിജ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥലം മാറി പോകുന്ന ട്രഷറര്‍ രേഷ്മ രാമചന്ദ്രന് യോഗം സമുചിതമായ യാത്രയയപ്പുനല്കി.ഫോട്ടോ ക്യാപ്ഷന്‍ () കൊരുമ്പിശേരി റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥലം മാറി പോകുന്ന ട്രഷറര്‍ രേഷ്മ രാമചന്ദ്രന് നല്കിയ യാത്രയയപ്പ്.