സുവര്‍ണ ജൂബിലിയെ ലക്ഷ്യമാക്കി ഒരുമയോടെ മുന്നേറുക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: രൂപതയുടെ 50-ാം വാര്‍ഷികം ലക്ഷ്യമാക്കി ഒരുമയോടെ മുന്നേറണമെന്നു ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദൈവജനത്തോടു ആഹ്വാനം ചെയ്തു. 43-ാം രൂപതാദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലി മധ്യെയാണു ബിഷപ് സംസാരിച്ചത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചുക്കൊണ്ടു വളരെ ലളിതമായാണു ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 42 വര്‍ഷക്കാലം രൂപതയെ വളര്‍ത്തിയ എല്ലാവരെയും പ്രത്യേകിച്ച് പ്രഥമ മെത്രാന് കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിനെയും ദിവ്യബലിയില്‍ സ്മരിച്ചു. ഹൃദയ പാലിയേറ്റീവ് കെയറിന്റെ ഇരിങ്ങാലക്കുടയിലുള്ള കേന്ദ്ര ഓഫീസ് സംവിധാനങ്ങളും വെള്ളിക്കുളങ്ങരയില്‍ ആരംഭിക്കുന്ന മേഖല ഓഫീസ് പ്രവര്‍ത്തനങ്ങളും ഉടനെ ആരംഭിക്കുമെന്നും കുതിരത്തടത്ത് ലഹരി വിമുക്ത പുനരധിവാസ കേന്ദ്രത്തിന്റെ പ്രാഥമിക സംവിധാനങ്ങളും കുറ്റിക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തന സജ്ജമാക്കുന്ന ആതുരാലയ നിര്‍മാണവും ഏതാനും നാളുകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും ബിഷപ് പ്രഖ്യപിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ സമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര എന്നിവര്‍ പ്രസംഗിച്ചു. പൗരോഹിത്യ സുവര്ണരജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ സമ്മേളനത്തില്‍ അനുമോദിച്ചു. കര്‍മ്മലീത്ത സഭയുടെ ദേവമാത പ്രോവിന്സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ റവ. ഫാ. ഡേവിസ് പനയ്ക്കലിനെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രത്യേകമായി അഭിനന്ദിച്ചു. മോണ്‍. ജോസ് മഞ്ഞളി, റവ. ഡോ. നെവിന് ആട്ടോക്കാരന്, റവ. ഡോ. കിരണ്‍ തട്ടഌ ഫാ. വര്‍ഗീസ് അരിക്കാട്ട്, ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.