ആർട്ടിഫിഷൽ ഇന്റലിജൻസ് ബ്രേക്കിംഗ് എഡ്യുക്കേഷൻ പ്ലാറ്റ് ഫോം ഒരുക്കി മലയാളി സംരംഭകർ
ഇരിങ്ങാലക്കുട: ആർട്ടിഫിഷൽ ഇന്റലിജൻസ് ബ്രേക്കിംഗ് എഡ്യുക്കേഷൻ പ്ലാറ്റ് ഫോം ഒരുക്കി മലയാളി സംരംഭകർ. എല്ലാപ്രായത്തിലുമുള്ള വിദ്യാർഥികൾക്ക് പ്രാപ്യമായസമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണിവർ മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ ട്യൂട്ടറിംഗ്, സന്ദർഭവബോധമുള്ള ജനറേറ്റീവ് ഉള്ളടക്കം എന്നിവയിലൂടെ ആവശ്യമായ എഐ ഡാറ്റാ സാക്ഷരതാ വൈദഗ്ദ്ധ്യമുള്ള വിദ്യാർഥികളെ രൂപപ്പെടുത്തുകയാണു ലക്ഷ്യം.
കേരളസ്റ്റാർട്ട്പ്പ് മിഷനിൽ നിന്നുള്ള പ്രൊഡക്ടൈസേഷൻ ഗ്രാന്റും, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്നുള്ള സീഡ് ഗ്രാന്റും, കിഡ്സേഫ് സർട്ടിഫിക്കേഷൻ, ലേണിംഗ് ടൂൾസ് എൻജിനിയറിംഗ് മത്സരത്തിൽ ഫൈനലിസ്റ്റ് പദവി എന്നിവയും നേട്ടങ്ങളിൽ ഉൾപ്പെടുന്നു. പ്രശസ്ത കന്പനികളായ മൈക്രോസോഫ്റ്റ്, സാംസംഗ് തുടങ്ങിയ പ്രശസ്ത കന്പനികളിൽ 25 വർഷം ഡിജിറ്റൽ ഉൽപ്പന്ന വൈദഗ്ദ്ധ്യം തെളിയിച്ച പ്രസാദ് പ്രഭാകരൻ, സിഒഒ ആയ പ്രീത പ്രഭാകരൻ സ്റ്റാൻഫോർഡ് സീഡുമായി ബന്ധമുള്ള കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള എഐ റോബോട്ടിക്സ് എൻജിനീയറാണ്. സിടിഒ ആയ എഡ്വിൻ ജോസ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് സയൻസ് ആൻഡ് ടെക്നോളജിയിൽ പരിജ്ഞാനവും ഇപ്പോൾ യുഎസിലെ വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിൽ പിഎച്ച്ഡി ചെയ്തു കൊണ്ടീരിക്കുന്ന വ്യക്തിയുമാണ്.