യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ കൈമാറ്റം ചെയ്യണം
പട്ടോപ്പാടം : ക്ഷീരവികസന വകുപ്പിന്റെയും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിലുള്ള ക്ഷീര സംഗമം മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, കെ എസ് തമ്പി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വീണ, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ സെറിന്‍ പി ജോര്‍ഡ്, വെള്ളാങ്ങല്ലൂര്‍ ഡെയ്റി ഫാം ഇന്‍സ്ട്രക്ടര്‍ മേരി ജാസ്മിന്, കേരളഫീഡ്സ് ചെയര്മാന് കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. മികച്ച ക്ഷീരകര്‍ഷകരെ ആദരിച്ചു. സെമിനാറില്‍ ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസര്‍ പി എം രാധിക ഹൈഡ്രോപോണിക്സ് ആന്‍ഡ് സൈലേജ് നിര്‍മാണം എന്ന വിഷയത്തിലും വെള്ളാങ്ങല്ലൂര്‍ വ്യവസായ വികസന ഓഫീസര്‍ കവിത വേലായുധന് സ്വയംതൊഴില്‍ സംരംഭങ്ങള്‍, പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.