വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട: ജല്‍ ജീവന് മിഷന് പദ്ധതിനടത്തിപ്പ് അവതാളത്തിലാണെന്ന് ഓള് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന് (എഐടിയുസി.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അതിരപ്പിള്ളി, മേലൂര്‍, കൊരട്ടി എന്നിവിടങ്ങളിലൊഴികെ പുതുതായി നിര്‍മിക്കേണ്ട ജലശുദ്ധീകരണനിലയങ്ങള് വികസിപ്പിച്ചിട്ടില്ല. ജില്ലയിലെ വലിയ ഒമ്പത് ജലശുദ്ധീകരണ ശാലകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ലെന്നും സമ്മേളനം പറഞ്ഞു. ഇരിങ്ങാലക്കുട സി. അച്യുതമേനോന് സ്മാരക ഹാളില്‍ച്ചേര്‍ന്ന സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ബി.എ. ബെന്നി അധ്യക്ഷനായി. ഭാരവാഹികളായി ബി.എ. ബെന്നി (പ്രസി.), വി.എസ്. ശോഭന്‍, ബിന്ദുമോള്‍, സലീഷ് പി.കെ. (വൈസ്. പ്രസി.), വി.എസ്. ബൈജു (സെക്ര.), ശ്രീജിത്ത് സി.എസ്., കെ.ആര്. വിനൂപ്, സിന്റോ തോമസ് (ജോ.സെക്ര.), ദിലീഷ് വി.വി. (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.