പാദുവാനഗർ പള്ളിയിൽ തിരുനാളിന് കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റി, 26 നാണ് തിരുനാൾ
ഇരിങ്ങാലക്കുട: പാദുവാനഗർ സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റുകർമം നിർവഹിച്ചു. അന്പുതിരുനാൾദിനമായ 25ന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. ക്രിസ്റ്റി ചിറ്റക്കര കാർമികത്വം വഹിക്കും.
രാത്രി ഒമ്പതുമുതൽ 10 വരെ യൂണിറ്റുകളിൽനിന്ന് അമ്പു പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. തിരുനാൾ ദിനമായ 26ന് രാവിലെ ഏഴിന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. സെബാസ്റ്റിയൻ പഞ്ഞിക്കാരൻ സന്ദേശം നൽകും. വൈകീട്ട് 4.30 ന് തിരുനാൾ പ്രദക്ഷിണം, രാത്രി ഏഴിന് വർണമഴ, 7.30 ന് സൂപ്പർ ടാലന്റ് ഷോ. മരിച്ചവരുടെ ഓർമദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റിജോ ആലപ്പാട്ട്, കൈക്കാരൻമാരായ തോമസ് കുന്നത്തുപറന്പിൽ, ആന്റു പാറയ്ക്കൽ, നിവിൻ കള്ളിക്കാടൻ, ജനറൽ കണ്‍വീനർ സോജൻ കുന്നത്തുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.