ചെറുധാന്യങ്ങളെക്കുറിച്ച് ഡോക്യുമെന്ററി: രാജ്യാന്തര ഫെസ്റ്റിവലില്‍
ഇരിങ്ങാലക്കുട: ചെറുധാന്യങ്ങളുടെ(മില്ലെറ്റ്സ്) വൈവിധ്യം, ഗുണഗണങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന മാജിക്കല്‍ മില്ലെറ്റ്സ് എന്ന ഡോക്യുമെന്ററി റഷ്യയിലെ സൈബീരിയന്‍ മേഖലയിലുള്ള സ്വയംഭരണപ്രദേശമായ സന്തോഷ് ഖാന്തി മാന്‍സിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇക്കോളജിക്കല്‍ ടിവി ഫെസ്റ്റിവലില്‍ അവതരിപ്പിച്ചു. സാജു ജോസ് കെ. ഇരിങ്ങാലക്കുട, അരുണ്‍ പൊയ്യേരി, പ്രതീഷ് കെ. രാജ് എന്നിവരായിരുന്നു അവതാരകര്‍. ശശിമംഗള നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് അനന്ദു സദനും നറേഷന് അനൂപ് ഗോപിനാഥനുമാണ്. സന്തോഷ് വള്ളിക്കോട് ക്യാമറയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി പാലക്കാട് അട്ടപ്പാടി, തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ഖാന്തി മാന്‍സി സര്‍ക്കാരിന്റെ കിഴിലുള്ള ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തുന്ന ഇരുപത്തെട്ടാമത് ഇന്റര്‍നാഷണല്‍ ഇക്കോളജിക്കല്‍ ടിവി ഫെസ്റ്റിവലായിരുന്നു ഇത്തവണ. മേളയില്‍ സന്തോഷ് വള്ളിക്കോട്, ഡോക്യുമെന്ററിയുടെ അവതാരകരായ സാജു ജോസ് കെ, അരുണ്‍ പൊയ്യേരി എന്നിവരും പങ്കടുത്തു.