സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്റാന ഊട്ടുതിരുനാളിനു വന്‍ഭക്തജനപ്രവാഹം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. ഇന്നലെ രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം നടത്തി. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ കാല് ലക്ഷം പേര്‍ക്കാണു ദുക്റാന നേര്‍ച്ചയൂട്ട് നടത്തിയത്. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരന്‍, കൈക്കാരന്മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.