ക്രൈസ്റ്റ് കോളജ് ഗവേഷകസംഘം അപൂര്‍വ്വ ഇനം മൂങ്ങവലച്ചിറകനെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്നും കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗവേഷകസംഘം നടത്തിയ പഠനത്തില്‍ 75 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വ ഇനം മൂങ്ങവലച്ചിറകനെ കേരളത്തില്‍ നിന്നും കണ്ടെത്തി ഗ്ലിപ്റ്റോബേസിസ് ഡെന്റിഫറ എന്ന അപൂര്‍വ ഇനം മൂങ്ങവലചിറകനെ ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ (എസ്ഇആര്‍എല്‍) ഗവേഷകന് ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവി ഡോ. സി. ബിജോയി, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ലെവിന്‍ഡി എബ്രഹാം എന്നിവര്‍ ആണ കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ വാഴയൂര്‍, കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന്, ഇടുക്കി ജില്ലയിലെ ചിന്നാര്‍ വന്യജീവി സങ്കേതം എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഊ അപൂര്‍വ്വ ഇനം മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്.
ഈ ഇനത്തില്‍പ്പെട്ട മറ്റൊരു മൂങ്ങവലച്ചിറകനെ ഗ്ലിപ്ടോബേസിസ് കോര്ണൂട്ട എന്ന സ്പീഷീസിനെ നേപ്പാളില്‍ നിന്നും ഈ ഗവേഷക സംഘം ആദ്യമായി കണ്ടെത്തിയിട്ടുണ്ട്. ഈ ജീവികളുടെ സാന്നിധ്യവും, ഇതിന്റെ പൂര്‍ണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ സൂടാക്സയിലാണ് പ്രസിദീകരിച്ചിരിക്കുന്നത്. സാധാരണ കണ്ടു വരുന്ന തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളതാണ് മൂങ്ങവലചിറകന് സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപെടാന് ഉള്ള പ്രധാന കാരണം.
മുതിര്‍ന്ന മൂങ്ങവലചിറകന് വലിയ വിഭജിത കണ്ണുകളും ക്രപസ്കുലര് ശീലങ്ങളുമുണ്ട്, അവിടെ നിന്നാണ് മൂങ്ങവലചിറകന് എന്ന പൊതുനാമം ഇവക്ക് കൈവന്നത്.കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഇപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.