കപിലയുടെ നങ്ങ്യാര്‍കൂത്ത് തായ്വാനിലെ ഏഷ്യ പെസഫിക് ആര്‍ട്സ് ഫെസ്റ്റിവലില്‍
ഇരിങ്ങാലക്കുട: തായ്വാനിലെ ഏഷ്യ പെസഫിക് ആര്‍ട്സ് ഫെസ്റ്റിവലില്‍ പ്രശസ്ത കൂടിയാട്ടം കലാകാരിയായ കപില വേണുവിന്റെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന രാമായണം രംഗാവതരണത്തിന്റെ ഭാഗമായി കാളിദാസ കവിയുടെ രഘുവംശത്തെ കേന്ദ്രീകരിച്ചുള്ള സീതപരിത്യാഗം നങ്ങ്യാര്‍കൂത്ത് നിറഞ്ഞ സദസില്‍ അരങ്ങേറി. യിലാന്‍ പാര്‍ക്കിലെ അരങ്ങിലാണ് നങ്ങ്യാര്‍കൂത്ത് അരങ്ങേറിയത്. തായ്വാനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ ആര്‍ട്സ് ആണ് ഈ രംഗാവതരണം സംഘടിപ്പിച്ചിട്ടുള്ളത്. കപിലയുടെ രംഗാവതരണങ്ങള്‍ക്ക് മിഴാവില്‍ മേളം നല്‍കിയത് കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനുമാണ്. കലാനിലയം ഉണ്ണികൃഷ്ണനാണ് ഇടക്ക വായിച്ചത്.