വര്‍ണ്ണാഭമായി തണല്‍ വയോജന ക്ലബ്ബിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും
ഇരിങ്ങാലക്കുട: നഗരസഭയിലെ വാര്‍ഡ് 35 ലെ തണല്‍ വയോജന ക്ലബ്ബിന്റെ ആറാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ വത്സല ശശി, അങ്കണവാടി ടീച്ചര്‍ ശോഭന, സിഡിഎസ് മെമ്പര്‍ സുനിത പ്രദീപ്, ആശ വര്‍ക്കര്‍ ഷിജി അനിലന്‍, പിഎച്ച്സി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ ദീപ, ചിത്ര, ഷിഫ എന്നിവര്‍ സംസാരിച്ചു.
ഉണ്ണികൃഷ്ണന് പുത്തൂരന്‍, ഉമാദേവി സേതുമാധവന്, രാജന് തോപ്പില്‍, ശശി വടക്കൂടന്, റോസിലി ആന്റണി, പ്രകാശിനി വിരിപ്പേരി, സുമതി വിജയന്, ലളിത കടുങ്ങാടന്‍, ഷീജ മധു എന്നിവര്‍ നേതൃത്വം നല്കി. ക്ലബ് സെക്രട്ടറി സേതു മാധവന് സ്വാഗതവും പ്രസിഡന്റ് ഷൈല സത്യന് നന്ദിയും പറഞ്ഞു.