തൊഴിലിടങ്ങളില്‍ എല്ലാവരും തുല്ല്യരെന്ന സ്നേഹം ക്രിസ്മസ് ആഘോഷത്തില്‍ പങ്കുവെച്ച് തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടന ആയ തവനിഷ് ക്രൈസ്റ്റ് കോളജിലെ ക്ലീനിങ്ങ് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസ് ഡീന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസി പ്രഫ. മുവിഷ് മുരളി, അസി പ്രഫ. റീജ ജോണ്‍, അസി പ്രഫ. സോളമന് ജോസ്, സെക്രട്ടറി സജില്‍ വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിന് എന്നിവര്‍ നേതൃത്വം നല്കി.