ക്രൈസ്റ്റ് കോളജ് ബിവോക് ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫീനിക്സ് 25 ഐടി എക്സ്പോ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബിവോക് ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫീനിക്സ് 25 ഐടി എക്സ്പോ സംഘടിപ്പിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉന്നമനത്തിനു പ്രത്യേക പ്രാധാന്യം നല്കി സാങ്കേതിക വിദ്യയുടെ പുതിയ ദിശകളും ആഗോള പുരോഗതിക്കുള്ള വഴികളും തുറന്നുകൊടുക്കുന്ന ചര്‍ച്ചകളും പഠനങ്ങളും ഉള്‍പ്പെടുന്ന പരിപാടി കിറ്റേക്സ് മാനേജിംഗ് ഡയറക്ടര്‍ പി. അഭയന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷിന്റോ, മാനവ വിഭവശേഷി കോ ഓര്‍ഡിനേറ്റര്‍ യു. ഷീബ, ഡിപ്പാര്‍ട്മെന്റ് കോ ഓര്‍ഡിനേറ്റര്‍ റീജ ജോണ്‍, കോളജ് യൂണിയന് മാഗസിന് എഡിറ്റര്‍ ദയ, സ്റ്റുഡന്റസ് കോ ഓര്‍ഡിനേറ്റര്‍ ഷിഹാന്‍ എന്നിവര്‍ നേതൃത്വം നല്കി.